Monday, April 29, 2024
spot_img

പിൻസീറ്റിലും ഹെൽമറ്റ്; ഇന്ന് മുതൽ നിർബന്ധം, പരിശോധനയ്ക്ക് 85 സ്‌ക്വാഡുകൾ,​ 240 കാമറകൾ

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം ..നിർദ്ദേശം ലംഘിച്ചാൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. നാല് വയസിന് മുകളിലുള്ള പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാണ്. ഗുണമേന്മയില്ലാത്ത ഹെൽമറ്റ് ധരിക്കുന്നവർക്കും ചിൻസ്ട്രാപ്പുപയോഗിക്കാത്തവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും .
വ്യവസായശാലകളിലുപയോഗിക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കരുത്. ആഗസ്റ്റ് 9 മുതൽ നടപ്പാക്കിയ സംവിധാനത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. തടയാൻ 85 സ്‌ക്വാഡുൾ, ഹൈവേകളിൽ 240 ഹൈസ്‌പീഡ് കാമറകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .
എന്നാൽ ഈ നിയമം എത്രത്തോളം പ്രവർത്തികമാക്കാനാവും എന്ന കാര്യത്തിലും അധികാരികൾക്ക് ആശയക്കുഴപ്പമുണ്ട്.

Related Articles

Latest Articles