Sunday, June 16, 2024
spot_img

ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം; 26 പേർ മരിച്ചു; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ;ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ബിജെപി

പാറ്റ്‌ന : ബിഹാറിൽ വീണ്ടുമാവർത്തിച്ച് വിഷമദ്യ ദുരന്തം. ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 26 പേർ മരിച്ചു. മോതിഹാരി, മുസഫർനഗർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ 14 പേർ ചികിത്സയിലാണ്. തുർക്കൗലിയയിൽ വിറ്റ മദ്യം കഴിച്ചവരാണു ദുരന്തത്തിനിരയായത്.

സംഭവത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ നിലവിൽ 76 മദ്യക്കടത്തുകാർ പിടിയിലായി എന്നാണ് വിവരം. ഇവരിൽനിന്നു 6,000 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. ഇത് പിന്നീട് നശിപ്പിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതെസമയം ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം നിതീഷ് സർക്കാരിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സമ്രാട്ട് ചൗധരി ആരോപിച്ചു.

Related Articles

Latest Articles