അമൃത്സര്‍: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വീണ്ടും ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണിത്.
ബാദിന് ജില്ലയിലെ മേഘാര് വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ തിങ്കളാഴ്ച രാത്രിയിലാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കി.
നേരത്തേ, രണ്ടു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് റിപ്പോര്‍ട്ട് തേടിയിരുന്നു. പെണ്‍കുട്ടികളെ എത്രയും വേഗം മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാനും സിന്ധ്, പഞ്ചാബ് പ്രവിശ്യാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.

