India

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തു, പ്രകോപിതനായ പിതാവ് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അരിവാളുമായെത്തി ദമ്പതികളെ വെട്ടിക്കൊന്നു

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. കൂലിപ്പണിക്കാരനെ മകൾ പ്രണയിച്ച്‌ വിവാഹം ചെയ്തതില്‍ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്

രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ മുത്തുക്കുട്ടിയെ പൊലീസ് പിടികൂടി. രേഷ്മ കോവില്‍പ്പട്ടിയിലെ ഒരു കോളേജില്‍ ബിരുദ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ദിവസങ്ങള്‍ക്കു മുമ്ബാണ് രേഷ്മ മണികരാജുവിനെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് വാടക വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം.

പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി ഇതിന് വഴങ്ങിയിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് മകളും ഭർത്താവും വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പൊലീസ് പറയുന്നു.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

4 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

5 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

5 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

5 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

5 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

7 hours ago