സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ഉഗ്ര സ്ഫോടനം.സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ സർഗൂൺ റോഡിലുള്ള ഫ്രോണ്ടിയർ കോൺസ്റ്റബുലറി സൈനിക ആസ്ഥാനത്തിന് സമീപത്തായാണ് ബോംബ് പൊട്ടിത്തെറിച്ചത്.
മോഡൽ ടൗണിലും സമീപ പ്രദേശങ്ങളിലുടനീളം സ്ഫോടന ശബ്ദം കേൾക്കുകയും അടുത്തുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽ ചില്ലുകൾ തകരുകയും ചെയ്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് വെടിവയ്പ്പും കേട്ടത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം മോഡൽ ടൗണിൽ നിന്ന് ഹാലി റോഡിലേക്ക് തിരിയുന്നതിനിടെ FC ആസ്ഥാനത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. തിരക്കേറിയ റോഡിൽ സ്ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്
ആക്രമണത്തിൽ അഞ്ച് പേർ സംഭവസ്ഥലത്തും അഞ്ചുപേർ ചികിത്സയ്ക്കിടെയുമാണ് മരിച്ചതെന്ന് ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രി ബഖ്ത് മുഹമ്മദ് കാക്കർ സ്ഥിരീകരിച്ചു. പരിക്കേറ്റ 32 പേരെ സിവിൽ ആശുപത്രിയിലും ട്രോമ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് എഫ്സി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
വൻതോതിലുള്ള ആളപായം ഭയന്ന് നഗരത്തിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ സ്വഭാവം നിർണ്ണയിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…