knief
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂര്‍ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടില്‍ വിഷ്‍ണു എല്‍ബി(23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസല്‍പുരം ബവ്റിജസ് ഗോഡൗണിനു സമീപം കൊലപാതകം നടന്നത്. ഇതുവരെയും കൊലപാതികളെ തിരിച്ചറിഞ്ഞിട്ടില്ല.
നെപ്ട്യൂണ്‍ ടാര്‍ റെഡിമിക്‌സ് പ്ളാന്റിലെ ജീവനക്കാരായ ശ്യാം, വിഷ്‌ണു എന്നിവര്‍ ബാലരാമപുരത്ത് നിന്നും ഭക്ഷണം കഴിച്ചശേഷം സ്‌കൂട്ടറില്‍ വരുമ്പോള്‍ എതിരെ ബൈക്കില്‍ വന്ന രണ്ടുപേര്‍ ചീത്തവിളിച്ചു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി വിഷ്‌ണു ഇക്കാര്യം ചോദ്യം ചെയ്‌തു. ഇതിനിടയിലാണ് ബൈക്കില്‍ വന്നവരില്‍ ഒരാള്‍ കത്തി കൊണ്ട് വിഷ്‌ണുവിന്റെ നെഞ്ചില്‍ കുത്തിയത്. പിന്നാലെ ബൈക്കില്‍ വന്നവര്‍ തേമ്പാമുട്ടം ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്‌തു.
കുത്തേറ്റ വിഷ്‌ണുവിനെ ശ്യാം സ്‌കൂട്ടറില്‍ കയറ്റി ഓടിച്ചു വന്നപ്പോള്‍ തേമ്പാമുട്ടം സ്‌കൂളിനു സമീപം വച്ച് വിഷ്‌ണു റോഡിലേക്കു വീണു. തുടര്‍ന്ന് വിഷ്‌ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…