Tuesday, May 21, 2024
spot_img

കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ വീണ്ടും സുരക്ഷാ വീഴ്ച; വാഹനത്തിനുനേരെ യുവാവ് ഓടിയടുത്തു

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഗുരുതരമായ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനഗരിയിൽ വെച്ച് റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം നടന്നത്. റാലി വീക്ഷിച്ച് കൊണ്ട് റോഡരികിൽ നിന്നിരുന്ന യുവാവ് പൊടുന്നനെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഓടിയടുക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ വാഹനത്തിന് തൊട്ടടുത്തെത്തിയ യുവാവിനെ പോലീസും അംഗരക്ഷകരും ചേർന്ന് വേഗത്തിൽ പിടികൂടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പൽ ജില്ല സ്വദേശിയായ ഇയാളെ പോലീസ് ചോദ്യംചെയ്തു വരുന്നതായി ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇത് രണ്ടാം തവണയാണ് കർണാടകയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ലിയിൽ വെച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് ഒരു കുട്ടി ഓടിയടുത്തിരുന്നു.

Related Articles

Latest Articles