Another terrorist attack in Pakistan; A policeman was injured in the attack
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. ദേര ഇസ്മയിൽ ഖാൻ മേഖലയിലെ ഗുൽ ഇമാമിലുണ്ടായ ആക്രമണത്തിൽ പോലീസുകാരന് ഗുരുതര പരിക്ക്. പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വഹീൽ ഗുൾ എന്ന സുരക്ഷാ ജീവനക്കാരനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ രണ്ടിടത്തായിരുന്നു ഭീകരാക്രമണം നടന്നത്. ഗ്വാദറിലുണ്ടായ ആക്രമണത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞായിരുന്നു ആക്രമിച്ചത്. പസ്‌നിയിൽ നിന്നും ഒർമാരയിലേക്ക് പോകുകയായിരുന്നു സൈനികർ.
ഇതിന് പിന്നാലെ രണ്ടാമത്തെ ഭീകരാക്രമണവും നടന്നിരുന്നു. പാക് വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. മിയാൻവാലിയുള്ള പാകിസ്ഥാന്റെ വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച് കടന്ന ഭീകരർ സൈന്യത്തിന്റെ യുദ്ധവിമാനങ്ങൾ കത്തിച്ചു. ഇന്ധന ടാങ്കറുകളും നശിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് ഭീകരരെ പാക് പട്ടാളം വധിച്ചു. താലിബാൻ പിന്തുണയോടെ പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ‘തെഹ്‌രീകെ-ഇ-ജിഹാദ് പാകിസ്താൻ’ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…