Tuesday, May 21, 2024
spot_img

യൂണിവേഴ്‌സിറ്റിയിൽ നടക്കുന്നത് എസ്‌എഫ്‌ഐയുടെ ഗുണ്ടാവിളയാട്ടം; മദ്യക്കുപ്പിക്കും ആയുധങ്ങള്‍ക്കും പിന്നാലെ യൂണിയന്‍ റൂമിലും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍; കത്തിക്കുത്ത് കേസിൽ ചുരുളഴിയുന്നത് സര്‍വ്വകലാശാല പരീക്ഷയിലെ അട്ടിമറി?

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിയന്‍ റൂമിലും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍. ഇതിനോടൊപ്പം തന്നെ അദ്ധ്യാപകന്റെ സീലുകളും കണ്ടെത്തി. ഇതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു കത്തിക്കുത്ത് വിഷയം എത്തി നില്‍ക്കുന്നത് ഒരു സര്‍വ്വകലാശാല നടത്തിയ പരീക്ഷയുടെ സുധാര്യതയെ പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ്.

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയും എസ്‌എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്.

Related Articles

Latest Articles