Saturday, April 27, 2024
spot_img

ആലപ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; കൈനകരി പഞ്ചായത്തിൽ റോഡരികിലുണ്ടായിരുന്ന ആറ് വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ കത്തിച്ചു

കുട്ടനാട്: ആലപ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ ആറോളം വാഹനങ്ങളാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കത്തിച്ചത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ നശിപ്പിച്ചത്. കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാ‍ർ പറയുന്നത്.

ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം.
വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇന്ന് പുല‍ർച്ചെ ബൈക്കുകൾ അതിവേ​ഗത്തിൽ ഓടിച്ചു പോകുന്ന ശബ്ദം പ്രദേശവാസികൾ പലരും കേട്ടിരുന്നു.സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റെന്തെങ്കിലും വൈരാഗ്യത്താലാണോ ഇങ്ങനെ ചെയ്തതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles