കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്‌ത നടൻ അനുപം ശ്യാം വിടവാങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചും ബോളിവുഡ് നടൻ അമീർഖാന്റെ സഹായത്തെ കുറിച്ചും വെളിപ്പെടുകയാണ് സഹോദരൻ അനുരാഗ് ശ്യാം. അമീർഖാൻ അനുപം ശ്യാമിനു വേണ്ടി പ്രതാപ്ഗഡിലെ ഒരു ഡയാലിസിസ് സെന്റർ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നതായി അനുപം ശ്യാമിന്റെ സഹോദരൻ. എന്നാൽ മൻ കി ആവാസ് പരിപാടിയുടെ ചിത്രീകരണത്തിൽ ആയിരുന്നു അനുപം ശ്യാം. ചിത്രീകരണ തിരക്കിലായതിനാൽ അദ്ദേഹം ആരുടേയും കോളുകൾ ഒന്നും തന്നെ എടുത്തിരുന്നില്ല. തുടർന്ന് ഇതിനിടയിലാണ് അദ്ദേഹത്തിന് സുഖമില്ലാതായതും മരണത്തിന് കീഴങ്ങുന്നതും.
മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയ്ക്ക് സുഖം ഇല്ലാതായപ്പോൾ പോലും അദ്ദേഹത്തിന് വന്നു കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഡയാലിസിസ് സെന്ററുകൾ ഒന്നും തന്നെയിലായിരുന്നു. തുടർന്ന് അനുപം ശ്യാമിന്റെ അമ്മയും ഡയാലിസിസ് ചികിത്സ ചെയ്യാൻ കഴിയാതെയാണ് മരിച്ചത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഡയാലിസിസ് സെന്ററുകൾ ഇല്ലാത്തത്കൊണ്ട് തന്നെ അദ്ദേഹത്തിന് അസുഖം വന്നപ്പോൾ ഡയാലിസിസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അനുപം ശ്യാമിന് അസുഖം ഉണ്ടെന്നറിഞ്ഞതോടെ ആമീർ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ തന്നെ ഡയാലിസിസ് സെന്റർ ഒരുക്കി കൊടുക്കുകയായിരുന്നു. എന്നാൽ അനുപം ശ്യാം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കായതിനാൽ ചികിത്സയ്ക്കായി ശ്രമിച്ചില്ല. അതിനിടയിൽ അദ്ദേഹത്തിന് രോഗം മൂർച്ഛിക്കുകയായിരുന്നു എന്നാണ് സഹോദരൻ പറയുന്നത്.

