തിരുവനന്തപുരം: ദത്തുവിവാദത്തില്‍ തുടർ നടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി.
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി അനുപമ വ്യക്തമാക്കി. നടപടികള്‍ ഇനിയും നീട്ടി കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ സമാധാനപരമായി സമരം ചെയ്യില്ലെന്നും അനുപമ പറയുന്നു. കുറ്റം ചെയ്തവര്‍ ഇപ്പോഴും സ്ഥാനത്ത് ഇരിക്കുകയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ആന്ധ്രയില്‍ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി 18നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്.

