Thursday, January 1, 2026

‘ബാബർ ഭാരതത്തിന്റെ ശത്രു, ചരിത്രം അറിയതെ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്’: പോപ്പുലർ ഫ്രണ്ടിനോട് എ പി അബ്ദുള്ളകുട്ടി

പത്തനംതിട്ട കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിളെ തടഞ്ഞുനിർത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഭീഷണിപ്പെടുത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി രംഗത്ത്.

ബാബർ ബ്രിട്ടീഷ്കാരനെപ്പോലെ ഭാരതത്തിന്റെ ശത്രുവാണെന്നും ചരിത്രം അറിയതെ നിങ്ങള് കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുതെന്നും അബ്ദുള്ളകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അത് ദേശസ്നേഹികൾ പൊറുക്കില്ലെന്നും അബ്ദുള്ളകുട്ടി തന്റെ ഫേസ്ബുക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

എപി അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്;

ഹേ, സുഡാപ്പികളെ ബാബർ ബ്രിട്ടീഷ്കാരനെ പ്പോലെ ഭാരതത്തിന്റെ ശത്രുവാണ്
ചരിത്രം അറിയതെ നിങ്ങള് കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത് …
അത് ദേശസ്നേഹികൾ പൊറുക്കില്ല.

Related Articles

Latest Articles