Tuesday, May 21, 2024
spot_img

മോദി വാരാണസിക്ക് പുറമെ ഇത്തവണ തമിഴ്‌നാട്ടിലെ മണ്ഡലത്തിലും മത്സരിക്കുമെന്ന് സൂചന !

ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ ചർച്ച വിഷയം തിരഞ്ഞെടുപ്പുകളാണ്. എല്ലാം പാർട്ടികളും അതിനുള്ള തന്ത്രങ്ങൾ എല്ലാം അണിയറയിൽ ഒരുക്കി കൊണ്ട് ഇരിക്കുകയാണ്. നിലവിൽ എല്ലാവർക്കും അറിയേണ്ടത്, പ്രമുഖ നേതാക്കളെല്ലാം എവിടെയെല്ലാം ഇറങ്ങി മത്സരിക്കും എന്നുള്ളത് തന്നെയാണ്. ഇപ്പോഴിതാ, ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുകയാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

എന്നാൽ, ആറുമാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ആദ്യമുണ്ടാകുന്നത്. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയുമായതാണ്. പക്ഷേ രാമേശ്വരം അടങ്ങുന്ന രാമനാഥപുരത്ത് ബിജെപിക്ക് വലിയ രീതിയിൽ വേരോട്ടമില്ല. അതുകൊണ്ട് തന്നെ മറ്റു രണ്ട് മണ്ഡലങ്ങളായ കന്യാകുമാരിയും കോയമ്പത്തൂരും ഇപ്പോൾ പരി​ഗണിക്കുന്നു എന്നാണ് പ്രധാനപ്പെട്ട ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതാണ് മോദി തമിഴ്നാട്ടിലേക്കെന്ന അഭ്യൂഹം ശക്തമാവാൻ കാരണം. അതിനായി, കാശി-കന്യാകുമാരി സം​ഗമം, ചെങ്കോൽ ദില്ലിയിലെത്തിച്ച് പാർലമെന്റിൽ സ്ഥാപിച്ചത് തുടങ്ങി തമിഴ്നാടിന് ശ്രദ്ധ നൽകുന്ന നിരവധി പദ്ധതികൾ മോദി സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാവുന്നുണ്ട്.

കൂടാതെ, ലോക്സഭാ തെര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ജെല്ലിക്കെട്ടിൽ മോദി പങ്കെടുക്കുമെന്നും വാർത്ത പുറത്തുവന്നിരുന്നു. ഇങ്ങനെ തമിഴ്നാട് കേന്ദ്രീകരിച്ച് വലിയ ശ്രദ്ധയാണ് ബിജെപി കേന്ദ്രം നൽകുന്നത്. ഇത് മോദി മത്സരിച്ചാൽ ​ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. കന്യാകുമാരിയിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥി പൊൻരാധാകൃഷ്ണൻ വിജയിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ ബിജെപിക്ക് നാലുലക്ഷത്തോളം വോട്ടുകൾ നേടാൻ കഴിയുന്ന മണ്ഡലമാണ്. അതുകൊണ്ടുതന്നെയാണ് ഈ മണ്ഡലങ്ങൾ ചർച്ചയിലേക്ക് വരുന്നതും.

Related Articles

Latest Articles