Monday, June 17, 2024
spot_img

ഓർമശക്തി വർദ്ധിപ്പിക്കാൻ ആപ്പിൾ;അറിയാം ആപ്പിളിന്റെ ഗുണങ്ങൾ

ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കുന്നുണ്ട്. ഓർമശക്തി വർദ്ധിപ്പിക്കാനും പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ആപ്പിൾ ഫലപ്രദമാണ്.

മാത്രമല്ല ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ആപ്പിൾ സഹായിക്കുന്നു. അതുപോലെ ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചെറുതേനില്‍ കുഴച്ച് ഇരുപത് മിനിറ്റ് മുഖത്തിട്ടാല്‍ ചർമ്മരോഗങ്ങളെയും അകറ്റാൻ സാധിക്കും.

Related Articles

Latest Articles