Tuesday, May 14, 2024
spot_img

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം; ഇനി മുതൽ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി. ഡോകട്ർ വന്ദനദാസ് ഉൾപ്പെടെയുള്ളവർക്ക് സംഭവിച്ച കാര്യങ്ങൾ പരിഗണിച്ച് കൊണ്ടാണ് മന്ത്രിസഭായോഗം ഓർഡിനൻസ് അംഗീകരിച്ചത്.

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടു വരും. ഡോക്ടർമാരുടെ ചിരകാല ആവശ്യമായിരുന്ന ഓർസിനൻസ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി ഇറക്കിയത്.

Related Articles

Latest Articles