Monday, May 20, 2024
spot_img

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ;ഇടനിലക്കാരനായി പ്രവർത്തിച്ച അറബി അദ്ധ്യാപകൻ ഷംനാദ് അറസ്റ്റിൽ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അറബി അദ്ധ്യാപകൻ അറസ്റ്റിൽ.വെള്ളനാട് സ്വദേശിയും അമരവിള എൽഎംഎസ് സ്കൂളിലെ അറബി അദ്ധ്യാപകനുമായ ഷംനാദ് ആണ് അറസ്റ്റിലായത്.ജോലി തട്ടിപ്പ് പുറത്ത് വന്നത് മുതൽ ഷംനാദ് ഒളിവിൽ കഴിയുകയായിരുന്നു.തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടൈറ്റാനിയത്തിൽ ഇൻ്റർവ്യൂ നടത്തിയ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി നേരത്തെതന്നെ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.15 കേസുകളാണ് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി.

ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂ ചെയ്തതായി ശശികുമാരൻ തമ്പി പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരൻ തമ്പി പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിലെ മറ്റ് പ്രതികളായ ശ്യാംലാൽ, ദിവ്യ നായർ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ നിരവധി പേര്‍ ഇനിയും പിടിയിലാവാനുണ്ട്. അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും നഷ്ടപ്പെട്ടത്.

Related Articles

Latest Articles