Wednesday, May 8, 2024
spot_img

മഴ മുന്നറിയിപ്പ് ;മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത,ജാഗ്രത തുടരണമെന്ന് കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാവകുപ്പ്. ചില ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവധ ജില്ലകളില്‍ മഴ പെയ്തിരുന്നു.

19ന് വൈകിട്ട് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മഴയും കാറ്റുമുണ്ടായി.

Related Articles

Latest Articles