Sunday, May 19, 2024
spot_img

സൗന്ദര്യവും കരുത്തും ചേർന്നപെൺ പോരാളി അറക്കൽ ആയിശ കുറിച്ച് കേട്ടിട്ടുണ്ടോ? | ARAKKAL AYISHA

അറക്കൽ ആയിശയെ ഒരു കഥാപാത്രമെന്ന നിലയിൽ നമ്മളെല്ലാം ആദ്യമറിയുന്നത്‌ പ്രിഥ്വിരാജ്‌ നായകനായ ഉറുമി എന്ന സിനിമയിലൂടെയാണ്. ആയിശ സിനിമക്ക്‌ വേണ്ടി നിർമ്മിച്ചെടുത്ത വെറുമൊരു കഥാപാത്രം മാത്രമായിരുന്നോ എന്ന് പലരും ചിന്തിച്ച്‌ കാണും. എന്നാൽ യഥാർത്തത്തിൽ ആയിശ ജീവിച്ചിരുന്ന ഒരു രാജകുമാരിയായിരുന്നു.

കണ്ണൂരിലെ അറക്കൽ രാജവംശത്തിൽ പിറന്ന ഒരു രാജകുമാരി. ആയിശയെ കുറിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും , അയോധന വിദ്യയിലും രാജ്യ തന്ത്രജ്ഞതയിലും അതിനിപുണയായിരുന്നു എന്ന് മാത്രമല്ല , ഭരണ കാര്യങ്ങളിൽ അവർ തന്റെ മാതാവും കണ്ണൂരിന്റെ രാജ്ഞിയുമായിരുന്ന സുൽത്താന ആദിരാജ ജുനുമ്മ ബീവിയെ അതായത് അറക്കൽ രാജവംശത്തിലെ 22ാമത്തെ ഭരണാധികാരിയെ സഹായിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

Related Articles

Latest Articles