Saturday, May 18, 2024
spot_img

തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നവരാണോ; എങ്കില്‍ ശ്രദ്ധിച്ചോളൂ!

നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് തൈര് എന്ന് വേണമെങ്കിൽ പറയാം.
ആരോഗ്യദായകമായ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. പാലിന്റെ വകഭേദമാണെങ്കിലും പാലിനേക്കാള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഇതില്‍ കൂടുതലാണ്. കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.എന്നാല്‍ തൈര് കഴിക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.

വേനല്‍ക്കാലത്ത് തൈരിന് പ്രധാന്യമേറും. കാരണം വേനല്‍ച്ചൂടില്‍ ശരീരം തണുപ്പയ്ക്കാന്‍ ഇതേറെ നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ വേനലില്‍ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തൈര് എന്നത്.തൈര് വയറും കുടലുമെല്ലാം തണുപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് കൂടുതല്‍ ഗുണം നല്‍കാന്‍ വേണ്ടി കഴിക്കേണ്ട ചില രീതികളുണ്ട്. ഇതില്‍ ചെറുപയര്‍, തേന്‍, നെയ്യ്, നെല്ലിക്ക, അല്‍പം പഞ്ചസാര എന്നിവ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

​ഉപ്പ് ചേര്‍ത്ത് ​

പഞ്ചസാര ആരോഗ്യത്തിന് പൊതുവേ ദോഷമാണെങ്കിലും ചൂടുകാലത്ത് ലസ്സിയായി കഴിക്കുന്നത് ഗുണം നല്‍കും. മിതമായി മാത്രം ചേര്‍ക്കണമെന്നു മാത്രം. ഇതു പോലെ ഉപ്പ് ചേര്‍ത്ത് യാതൊരു കാരണവശാലും ഉപ്പ് ചേര്‍ത്ത് തൈര് കഴിയ്ക്കരുത്. ഇത് ശരീരത്തെ കൂടുതല്‍ ചൂടാക്കുന്നതാണ് കാരണം. പല ചര്‍മ പ്രശ്‌നങ്ങളും മുടിയുടെ അനാരോഗ്യത്തിനുമെല്ലാം ഇത് ഇടയാക്കും. അകാലനരയ്ക്കും മുടി കൊഴിച്ചിലിനും ഇടയാക്കുന്ന ഒന്നാണ് തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിയ്ക്കുന്നത്. ഉപ്പ് പൊതുവേ പഞ്ചസാരയുടെ പോലെ തന്നെ അനാരോഗ്യകരമായ ഒന്നാണ്. തൈരിന്റെ ആരോഗ്യ ഗുണം കളയുന്ന ഒന്നാണ് ഉപ്പ് ചേര്‍ക്കുന്നത്. ബിപി സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്.

​രാത്രിയില്‍ തൈര് ​

രാത്രിയില്‍ തൈര് കഴിക്കരുതെന്നും ആയുര്‍വേദം പറയുന്നു. ഇത് കഫ ശല്യം വര്‍ദ്ധിപ്പിക്കുമെന്നതാണ് കാരണമായി പറയുന്നത്. രാത്രിയില്‍ തൈര് കഴിക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ ഇതില്‍ അല്‍പം മധുരവും കുരുമുളക് പൊടിയും ചേര്‍ക്കുന്നത് നല്ലതാണ്. ഇതല്ലെങ്കില്‍ മോരായി കുടിക്കാം. വേനലില്‍ ചോറില്‍ തൈര് ചേര്‍ത്ത് കഴിയ്ക്കുന്നതും തൈര് സാദം പോലുള്ളവ കഴിക്കുന്നതുമെല്ലാം തന്നെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

​സംഭാരം​

തടി കൂടുമെന്ന് ഭയമുള്ളവര്‍ കൊഴുപ്പ് കളഞ്ഞ തൈരുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ഇതു പോലെ വേനല്‍ക്കാലത്ത് സംഭാരം പോലുള്ളവ കഴിക്കുന്നതും നല്ലതാണ്. എല്ലുകളുടെ ബലത്തിന്, തലച്ചോറിന്റെ ആരോഗ്യത്തിന്, കുടല്‍ ആരോഗ്യത്തിന് എല്ലാം മികച്ചതാണ് തൈര്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Related Articles

Latest Articles