Saturday, May 11, 2024
spot_img

ജയലളിതയുടെ സാരി വലിച്ചൂരിയവരാണോ മണിപ്പൂർ വിഷയത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്നത് ?

സ്റ്റാലിൻ സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നരേന്ദ്രമോദി സർക്കാരിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഡിഎംകെയെ കടന്നാക്രമിച്ചത്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ മണിപ്പൂരിനെപ്പറ്റിയുള്ള പരാമർശങ്ങളുമുണ്ടായിരുന്നു. ഡിഎംകെ നേതാക്കൾ ജയലളിതയുടെ സാരി വലിച്ചു കീറിയ സംഭവം ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു മണിപ്പൂർ വിഷയം ഉന്നയിച്ച ഡിഎംകെ അംഗം കനിമൊഴിയ്‌ക്ക് നിർമ്മല സീതാരാമൻ ചുട്ടമറുപടി നൽകിയത്.

1989 മാർച്ച് 25-ന് തമിഴ്‌നാട് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ജയലളിതയുടെ സാരി ഊരിപ്പോയ ഒരു സംഭവം ഞാൻ നിങ്ങളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ജയലളിതയുടെ സാരി തമിഴ്‌നാട് നിയമസഭയിൽ ഡിഎംകെ നേതാക്കൾ വലിച്ചൂരി. അന്ന് ജയലളിത പ്രതിപക്ഷ നേതാവായിരുന്നു. എന്നാൽ ഈ നീചമായ കാഴ്ച കണ്ടിട്ടും അവിടെയുണ്ടായിരുന്ന ഡിഎംകെ അംഗങ്ങൾ അവരെ കളിയാക്കിക്കൊണ്ട് അട്ടഹസിക്കുകയായിരുന്നു. ഡിഎംകെ ജയലളിതയെ മറന്നോ? നിങ്ങൾ അവരുടെ സാരി വലിച്ചൂരി, നിങ്ങൾ അവരെ അപമാനിച്ചു. മുഖ്യമന്ത്രിയായി അല്ലാതെ ഇനി സഭയിൽ വരില്ലെന്ന് ജയലളിത അന്ന് സത്യം ചെയ്തു. രണ്ട് വർഷത്തിന് ശേഷം ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരിച്ചെത്തുകയായിരുന്നു. ഈ ഡി.എം.കയാണോ മണിപ്പൂർ വിഷയത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ തുറന്നടിച്ചു.

കൂടാതെ, മധുരയിൽ എയിംസ് നിർമ്മിക്കുന്നില്ല എന്നുപറഞ്ഞു കേന്ദ്രസർക്കാരിനെ കുറ്റപെടുന്നതിനെതിരെയും ധനമന്ത്രി കണക്കിന് മറുപടി കൊടുത്തു. മധുരയിൽ എയിംസ് വൈകുന്നത് സ്റ്റാലിൻ സർക്കാരിന്റെ കയ്യിലിരുപ്പ് കൊണ്ടാണ്. അതേസമയം, കണക്കുകൾ സഹിതം നിർമ്മല സീതാരാമൻ മറുപടി നൽകിയതോടെ ഡിഎംകെ അം​ഗങ്ങൾ സഭ വിട്ട് ഇറങ്ങി പോകുകയായിരുന്നു. എന്നാൽ, ഇതിനെയും മന്ത്രി പരിഹസിച്ചു. സ്റ്റാലിൻ സർക്കാർ ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാലാണ് തമിഴ്‌നാട്ടിലെ മധുരയിൽ എയിംസ് ആശുപത്രിയുടെ നിർമ്മാണം വൈകുന്നത്. സംസ്ഥാന സർക്കാരാണ് ഇതിന്റെ ഉത്തരവാദിയെന്നും കാലതാമസത്തിന് കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ധനമന്ത്രി തുറന്നടിച്ചു. ഭൂമി ഏറ്റെടുക്കാൻ തമിഴ്‌നാട് വൈകിപ്പിച്ചതോടെ ആശുപത്രിയുടെ ബജറ്റ് 1,200 കോടിയിൽ നിന്ന് 1,900 കോടി രൂപയായി ഉയർന്നു. മറ്റെല്ലാ സ്ഥലത്തും 700 കിടക്കകളുള്ള എംയിസ് ആണെങ്കിൽ മധുരയിൽ നിർമ്മിക്കുന്നത് 950 കിടക്കകൾ ഉള്ളതാണ്. അതുകൊണ്ട് കുറ്റം പറയുന്നത് നിർത്തണമെന്നും എങ്ങോട്ടാണ് നിങ്ങൾ ഓടുന്നതെന്നും തമിഴ്‌നാട്ടിലെ പല വിഷയങ്ങളും എനിക്ക് പറയാനുണ്ട്. നിങ്ങൾ ഓടിപ്പോകാതെ. ഇനി ഇറങ്ങി പോകുകയാണെങ്കിൽ ഞാൻ പറയുന്നത് ടിവിയിലെങ്കിലും പോയി കാണണമെന്നും നിർമ്മല സീതാരാമൻ ഡി.എം.കെയെ പരിഹസിച്ചു.

Related Articles

Latest Articles