ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം കൊയ്തൂര്‍കൊന്നം സലീന മന്‍സിലില്‍ നസീര്‍ (43) കൊല്ലം പുനലൂര്‍ തളിക്കോട് ചാരുവിളപുത്തന്‍ വീട്ടില്‍ റജീന (44) തളിക്കോട് തളത്തില്‍ വീട്ടില്‍ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നാം തീയതി ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. റംസാനില്‍ നോമ്പുതുറക്കാനായി മുഖ്യ പ്രതിയായ നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇയാൾ വീട്ടിലെത്തിയതിന് പിന്നാലെയാണ് സ്വർണ്ണവും പണവും നഷ്ടമായത്.
തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേര്‍ന്നുള്ള അച്ചാര്‍ കമ്പനിയിലെ ജീവനക്കാരനാണ് നസീര്‍. . ഏപ്രില്‍ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് പണവും ആഭരണങ്ങളും കാണായത്. വീട്ടുകാരുടെ പരാതിയിൽ റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
നസീര്‍ കവർന്നെടുത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചവരാണ് റജീനയും ഷഫീക്കും. ആഭരണങ്ങൾ വിറ്റ പണം ഉപയോഗിച്ച് ഇവര്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മൂന്നുപേരില്‍ നിന്നുമായി മോഷണ മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. നസീറിനെതിരെ വേറെയും നിരവധി കേസുകളുണ്ടെന്നാണ് വിവരം.

