Saturday, May 18, 2024
spot_img

ടോയ്‌ലറ്റില്‍ ഫോണുമായി പോകുന്നവരാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആപത്താണ്

അപകടകരമായ നിരവധി അണുക്കളുളള ഒരു സ്ഥലമാണ് ടോയ്‌ലറ്റ്. ടോയ്‌ലറ്റ് സീറ്റിലും ചുറ്റും നിരവധി രോഗാണുക്കള്‍ ഉളളതായി വിവധ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടോയ്ലറ്റ് സീറ്റില്‍ ദീര്‍ഘനേരം ഇരിക്കുന്നത് മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്.ഇതുകൂടാതെ ടോയ്‌ലറ്റില്‍ ധാരാളം ബാക്ടീരിയകളും വൈറസുകളും ഉണ്ടാകാം. ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോളും മറ്റും ബാക്ടീരിയകള്‍ പടരാം. ഇതുമൂലം വയറിളക്കം, പനി, ഷിഗല്ല തുടങ്ങിയ മാരക രോഗങ്ങള്‍ പിടിപെടാം.

ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടുപോകുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നും ചില ഗവേഷണങ്ങളില്‍ പറയുന്നുണ്ട്. ടോയ്‌ലറ്റില്‍ 10 മിനിറ്റില്‍ കൂടുതല്‍ ഇരിക്കുന്നത് ഒഴിവാക്കണമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഫോണുകള്‍ കൊണ്ടുപോകുന്ന ആളുകള്‍ പലപ്പോഴും മണിക്കൂറുകളോളം ടോയ്‌ലറ്റില്‍ ഇരിക്കുന്നു. ഇത് നിങ്ങളുടെ ദൈന്യംദിന പ്രവര്‍ത്തികളെയും സമയക്രമത്തെയും താറുമാറാക്കും. അതുകൊണ്ടാണ് ടോയ്‌ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകരുത് എന്ന് പറയുന്നത്. മൊബൈല്‍ ഫോണില്‍ നിന്ന് ഇടവേള എടുക്കാനായെങ്കിലും ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടുപോകാതെ ഇരിക്കാന്‍ ശ്രമിക്കുക. ഇനി അഥവാ കൊണ്ടുപോയാലും ടോയ്‌ലറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം മൊബൈല്‍ അണുവിമുക്തമാക്കണം.

Related Articles

Latest Articles