Health

തൈറോയ്ഡ് ഉള്ളവരാണോ നിങ്ങൾ; എങ്കിൽ ഈ ആഹാരങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കൂ

താറോയ്ഡ് രോഗം ഉള്ളവര്‍ കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കാബേജ്, പഞ്ചസ്സാര, എന്നിവയെല്ലാം ഡയറ്റില്‍ നിന്നും കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പലപ്പോഴും നിര്‍ദ്ദേശിക്കാറുണ്ട്. ഇത്തരത്തില്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് പോലെ തന്നെ കഴിക്കേണ്ടതുമായ ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

​തൈര്​

തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരമാണ് തൈര്. തൈര് ചേര്‍ത്ത് തയ്യാറാക്കുന്ന ആഹാരങ്ങള്‍ പരമാവധി കഴിക്കുന്നത് നല്ലതാണ്. തൈര് മാത്രമല്ല, പാല്‍ ഉല്‍പന്നങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.
കൂടാതെ, ഇത്തരം ഭക്ഷണപദാര്‍ത്ഥത്തില്‍ നിന്നും നമ്മള്‍ക്ക് ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ കൃത്യമായി ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിന് വേണ്ട അയഡില്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് അയഡിന്‍ അനിവാര്യമാണ്. അതിനാല്‍ തന്നെ തൈര് പോലെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ നിങ്ങള്‍ക്ക് ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്.

​പഴങ്ങള്‍​

നമ്മള്‍ ഡയറ്റില്‍ പഴങ്ങള്‍ ധാരാളം ചേര്‍ക്കുന്നത് നല്ലതാണ്. ശരീരത്തിലേയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ എത്തിക്കുന്നതിന് മാത്രമല്ല, ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും അതുപോലെ, ശരീരത്തിലേയ്ക്ക് വേണ്ടത്ര നാരുകള്‍ എത്തിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. തൈറോയ്ഡ് ഉള്ളവര്‍ ധാരാളം നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ സഹായിക്കുകയും അമിതവണ്ണത്തിലേയ്ക്ക് നയിക്കാതിരിക്കുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തെ നല്ലപോലെ ഡിക്‌റ്റോക്‌സിഫൈ ചെയ്ത് എടുക്കുന്നതിനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.പ്രത്യേകിച്ച് സിഡ്രസ് ഫ്രൂട്‌സ് കഴിച്ചാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മെര്‍ക്കുറി പോലെയുള്ളവ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

​നട്‌സ് ആന്റ് സീഡ്‌സ്​

നമ്മള്‍ കറിവെക്കാന്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക എന്നിവയെല്ലാം എടുക്കുമ്പോള്‍ അതിന്റെ വിത്തുകള്‍ പൊതുവില്‍ കളയുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ വിത്തുകള്‍ നമ്മള്‍ കഴിക്കുന്നത് ശരീരത്തിന് എത്രമാത്രം ഗുണമാണ് നല്‍കുന്നതെന്ന് അറിയാമോ? പണ്ടത്തെ ആളുകള്‍ ഇവ നന്നാക്കുമ്പോള്‍ ഇതിന്റെ വിത്തുകള്‍ എടുത്ത് കഴിക്കുന്നത് കാണാം. അതിന്റെ കാരണവും ഈ ഗുണങ്ങള്‍ തന്നെയാണ്.
ഈ വിത്തുകളില്‍ ധാരാളം സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തൈറോയ്ഡ് പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്. അതിനാല്‍, ഇനി മുതല്‍ ഡയറ്റില്‍ ബദാം, കശുവണ്ടി എന്നിങ്ങനെയുള്ള നട്‌സ് അതുപോലെ, വിത്തുകള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ മറക്കരുത്.

​ഗ്രീന്‍ ടീ​

തൈറോയ്ഡ് പ്രശ്‌നം ഉള്ളവര്‍ പ്രധാനമായും നേരിടുന്ന ഒരു പ്രശ്‌നമാണ് അമിതമായിട്ടുള്ള ശരീരഭാരം. ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് കളയുന്നതിനും സഹായിക്കുന്നു. അതിനാല്‍ എന്നും രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം അമിതമായി ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഇത് ഷുഗര്‍ കുറവുള്ളവരില്‍ ഷുഗര്‍ നല്ലപോലെ കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

7 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

11 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

13 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

13 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

15 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

15 hours ago