argentina-train-accident
ഓടുന്ന ട്രെയിനിനടിയിലേക്ക് ബോധരഹിതയായി വീണ യുവതി അത്ഭുകരമായി രക്ഷപ്പെട്ടു. അർജന്റീനൻ നഗരമായ ബ്യൂണസ് ഐറിസിലാണ് സംഭവം. ട്രെയിൻ കാത്തുനിന്ന യുവതി സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നേ ട്രെയിൻ നിർത്തുകയും യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും ചേർന്ന് യുവതിയെ പുറത്തെടുക്കുകയും ചെയ്‌തു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻഡല എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത് . റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
“ഞാൻ ഇപ്പോഴും എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എല്ലാം ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇത് എൻ്റെ പുനർജന്മമാണ്. പെട്ടെന്ന് ബോധരഹിതയാകുന്നു പോലെ തോന്നി. എന്റെ മുന്നിലിരിക്കുന്ന വ്യക്തിയെ അറിയിക്കാൻ ശ്രമിച്ചു. പിന്നീട് ഒന്നും ഓർമ്മയില്ല. ഞാൻ ട്രെയിനിൽ ഇടിച്ചത് പോലും എനിക്ക് ഓർമയില്ല”-കാൻഡല പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…