Thursday, September 24, 2026

ബോധരഹിതയായി ട്രെയിനിനടിയിലേക്ക് വീണു, യുവതി അത്ഭുകരമായി രക്ഷപ്പെട്ടു :വീഡിയോ കാണാം

ഓടുന്ന ട്രെയിനിനടിയിലേക്ക് ബോധരഹിതയായി വീണ യുവതി അത്ഭുകരമായി രക്ഷപ്പെട്ടു. അർജന്റീനൻ ന​ഗരമായ ബ്യൂണസ് ഐറിസിലാണ് സംഭവം. ട്രെയിൻ കാത്തുനിന്ന യുവതി സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നേ ട്രെയിൻ നിർത്തുകയും യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും ചേർന്ന് യുവതിയെ പുറത്തെടുക്കുകയും ചെയ്‌തു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻഡല എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത് . റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

“ഞാൻ ഇപ്പോഴും എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എല്ലാം ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇത് എൻ്റെ പുനർജന്മമാണ്. പെട്ടെന്ന് ബോധരഹിതയാകുന്നു പോലെ തോന്നി. എന്റെ മുന്നിലിരിക്കുന്ന വ്യക്തിയെ അറിയിക്കാൻ ശ്രമിച്ചു. പിന്നീട് ഒന്നും ഓർമ്മയില്ല. ഞാൻ ട്രെയിനിൽ ഇടിച്ചത് പോലും എനിക്ക് ഓർമയില്ല”-കാൻഡല പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

Related Articles

Latest Articles