Wednesday, December 24, 2025

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; അയൽക്കാരനെ കൊന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് വീട്ടിൽ ഒളിച്ചുവെച്ച യുവാവ് അറസ്റ്റിൽ

മുംബൈ: വാക്കുതർക്കത്തെ തുടർന്ന് അയൽക്കാരനെ കൊന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് വീട്ടിൽ ഒളിച്ചുവെച്ച യുവാവ് അറസ്റ്റിൽ. മുംബൈയിലെ ധാരാവിലാണ് അരുംകൊല നടന്നത്. ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന ജെയിംസ് പോൾ കണാരൻ എന്ന 26കാരനാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച നടന്ന കൊലപാതകം പുറത്തറിയുന്നത് ഞായറാഴ്ചയാണ്. കൊല്ലപ്പെട്ടയാളിൽ നിന്ന് പണം കിട്ടാനുള്ളത് വാങ്ങാനെത്തിയവരാണ് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട് പരിശോധിച്ചപ്പോൾ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി മദ്യപിക്കാനായി ജെയിംസ് പോളി​നെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles