Tuesday, May 21, 2024
spot_img

ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ വാനോളമുയർത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത് അഭിമാനത്തോടെ !

ജൂൺ 21 മുതൽ 24 വരെ യുഎസ് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ഒരുങ്ങുകയാണ് അമേരിക്കയിലെ ഇന്ത്യൻ വംശജർ. പിണറായി വിജയൻറെ അമേരിക്കൻ സന്ദർശനം അടപടലം തകർന്നിരിക്കുന്ന വേളയിലാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. 21 ഗൺ സല്യൂട്ട് നൽകിയാണ് പ്രധാനമന്ത്രിയെ അമേരിക്കയിൽ സ്വീകരിക്കുക. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം യുഎസിൽ എത്തുന്ന പ്രധാനമന്ത്രിയെ കാണാൻ ആയിരക്കണക്കിന് ഇന്ത്യക്കാർ വാഷിംഗ്ടണിൽ ഒത്തുകൂടും. 600 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ വാഷിംഗ്ടണിലെ വില്ലാർഡ് ഇന്റർകോണ്ടിനെന്റലിന് മുന്നിലുള്ള ഫ്രീഡം പ്ലാസയിൽ മോദിയെ വരവേൽക്കാൻ തയാറെടുക്കുകയാണ്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ വ്യത്യസ്ത സാംസ്കാരിക പരിപാടികൾ ഫ്രീഡം പ്ലാസയിൽ പ്രദർശിപ്പിക്കാനും ഇന്ത്യൻ പ്രവാസികൾ ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന്റെയും വികസനത്തിന്റെയും പ്രദർശനമാണിത്. 160 കലാകാരന്മാർ പങ്കെടുക്കുന്ന, ഏകദേശം 25 പ്രോഗ്രാമുകൾ അവതരിപ്പിക്കാനാണ് തീരുമാനം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി അറിയിച്ചു. ഇന്ത്യയുമായി അമേരിക്കയ്ക്ക് സുപ്രധാനമായ പ്രതിരോധ പങ്കാളിത്തവും ക്വാഡിനുള്ളിൽ മികച്ച സഹകരണവുമുണ്ടെന്ന് ജോൺ കിർബി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അടുത്തയാഴ്ചത്തെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോൺ കിർബി. അമേരിക്കയ്ക്ക് ഇന്ത്യയുമായി മികച്ച പ്രതിരോധ പങ്കാളിത്തമുണ്ട്. ക്വാഡിൽ ഇൻഡോ-പസഫിക്കിലുടനീളം ഇന്ത്യയുമായുള്ള മികച്ച സഹകരണമാണുള്ളത്. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ജോൺ കിർബി വ്യക്തമാക്കി.

ഇന്ത്യ ലോകത്ത് തന്നെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി മാറിയതിൽ തങ്ങൾ ഏറെ അഭിമാനിക്കുന്നുവെന്ന് പ്രവാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറയുന്നു. അതേസമയം, സ്വാഗത ചടങ്ങിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ കാലാവധി ഉടൻ അവസാനിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് എത്തുന്നത്. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിന് ശേഷമുള്ള ദിവസമാണ് പ്രധാനമന്ത്രി പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്നത്. 22ാം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

Related Articles

Latest Articles