Sunday, September 20, 2026

അരിക്കൊമ്പനെ കണ്ടെത്തി;ദൗത്യസംഘം ആനയ്ക്ക് അരികിൽ;ആന സിമെന്റ് പാലത്തിന് സമീപമാണുള്ളതെന്ന് സൂചന

തൊടുപുഴ: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരുകയാണ്.അരിക്കൊമ്പനെ കണ്ടെത്തിയെന്നാണ് പുതിയ വിവരം.ദൗത്യസംഘം ആനയ്ക്ക് അരികിലാണ്.ആന സിമെന്റ് പാലത്തിന് സമീപമാണുള്ളതെന്നാണ് വിവരം.വനം വകുപ്പിലെ വാച്ചർമാർ നിരീക്ഷണം നടത്തുകയാണ്.ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാ​ഗത്ത് ആനയെ കണ്ടെത്തിയിരുന്നു.എന്നാൽ ദൗത്യ സംഘത്തിന്റെ വരുത്തിയിലേക്ക് കൊണ്ട് വരൻ കഴിഞ്ഞിരുന്നില്ല.ചക്ക കൊമ്പൻ കൂടി ഈ പ്രദേശത്ത് ഉള്ളതിനാൽ ലക്ഷ്യം പാളിപ്പോകുമോ എന്നും സംശയമുണ്ട്.

അതേസമയം അരിക്കൊമ്പൻ ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയാണെന്ന് ദൗത്യസംഘത്തലവൻ ഡോ അരുൺ സക്കറിയ പറഞ്ഞിരുന്നു. അനുയോജ്യമായ സ്ഥത്തെത്തിയ ശേഷം മയക്കുവെടിവയ്‌ക്കും. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദൗത്യസംഘത്തലവൻ പറഞ്ഞു

Related Articles

Latest Articles