31 വര്‍ഷം മുന്‍പ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തോടും മതമൗലികവാദികളോടും കലഹിച്ച് അധികാരം വലിച്ചെറിഞ്ഞ ആള്‍ ഇന്ന് കേരള ഗവര്‍ണറാണ്.
മതനിയമങ്ങള്‍ അടിച്ചമര്‍ത്തുന്ന മുസ്ലിം സ്ത്രീയുടെ അന്തസ്സും അഭിമാനവുമുയര്‍ത്തി സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത സമരോത്സുകത പ്രകടിപ്പിച്ച ആ പേര് വീണ്ടും തിളങ്ങി . ആ പേരാണ് ആരിഫ് മുഹമ്മദ് ഖാന്‍.

