Sunday, May 19, 2024
spot_img

മലയാളത്തില്‍ സത്യപ്രതിജ്ഞചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

തിരുവനന്തപുരം:മലയാളത്തില്‍ സത്യപ്രതിജ്ഞചെയ്ത് കേരളത്തിന്‍റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാവിലെ 11ന് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഗവര്‍ണറുടെ പത്നി രേഷ്മാ ആരിഫ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ 8.30ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എത്തിയ ഗവര്‍ണറെ വിമാനത്താവളത്തില്‍ മന്ത്രി കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി ജി പി ലോക്നാഥ് ബെഹ്റ, സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Related Articles

Latest Articles