Kerala

ഗവർണർ റബ്ബര്‍ സ്റ്റാമ്പല്ല! സര്‍വ്വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല:വിസി നിയമനത്തില്‍ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫിമുഹമ്മദ്ഖാൻ

തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി ഗവർണർ ആരിഫിമുഹമ്മദ്ഖാൻ. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് താന്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്നായിരുന്നു ഗവർണർ പ്രതികരിച്ചത്.

രാജ്ഭവനില്‍ ബില്ലുകള്‍ എത്തിയോ എന്ന് തനിക്കറിയില്ലെന്നും ബില്ലുകളെ കുറിച്ച് വായിച്ചറിവ് മാത്രമേ ഉള്ളൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. താനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആഞ്ഞടിക്കുകയും ചെയ്തു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ വീണ്ടും ഗവർണറുടെ ഇത്തരത്തിലെ പ്രതികരണം. വൈസ് ചാന്‍സലറിനെ പുനര്‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവര്‍ണര്‍ നേരത്തെയും പറഞ്ഞിരുന്നതാണ്.

എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ഭേദഗതി ബില്ലില്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വതന്ത്ര അധികാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

admin

Recent Posts

മോദി യുഗത്തിന് വഴിയൊരുക്കിയ ഘടകങ്ങൾ ഇവ

വീണ്ടും മോദി യുഗം ; ബിജെപിക്ക് വഴിയൊരുക്കിയ ഘടകങ്ങൾ ഇവ

17 mins ago

‘ഇന്ത്യയുമായുള്ള ബന്ധം ദൃഢമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു’; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും അധികാരത്തിലെത്തിയ എൻഡിഎ സഖ്യത്തെ അഭിനന്ദിച്ച് അമേരിക്ക

വാഷിം​ഗ്ടൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തിയ എൻഡിഎ സഖ്യത്തെ അഭിനന്ദിച്ച് അമേരിക്ക. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും…

25 mins ago

‘ജനവിധി മാനിക്കുന്നു! നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി’; വരും നാളുകളിലും തിരുവനന്തപുരത്തിന് വേണ്ടി ഇവിടെയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറഞ്ഞ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ജനവിധി…

52 mins ago

‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം പാർട്ടി പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റേയും കഠിനാധ്വാനത്തിന്റേയും കൂടി വിജയമാണ്’; നന്ദി അറിയിച്ച് രാജ്‌നാഥ് സിംഗ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയം നേടിയതിൽ പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ്…

1 hour ago

‘അഭിനന്ദനങ്ങൾ മോദിജി’! തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മണൽശിൽപ്പം തീർത്ത് സുദർശൻ പട്നായിക്

ദില്ലി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മണൽ കലാകാരനായ സുദർശൻ പട്നായിക്. ഒഡീഷയിലെ…

1 hour ago

ഹാട്രിക് വിജയം നേടി ബിജെപി !

ബിജെപി വീണ്ടും അധികാരത്തിലേറുമ്പോൾ വിജയത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്...

1 hour ago