Monday, December 22, 2025

അരിക്കൊമ്പൻ കുങ്കിയാനകൾക്ക് അരികിലെത്തി, സുരക്ഷ വർദ്ധിപ്പിച്ച് വനം വകുപ്പ്, വിദഗ്ധ സംഘം ഇന്ന് ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകൾ സന്ദർശിക്കും

ഇടുക്കി: അരിക്കൊമ്പൻ കുങ്കിയാനകൾക്ക് അരികിൽ എത്തിയതോടെ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി വനം വകുപ്പ്. ചിന്നക്കനാൽ സിമന്റ്‌ പാലത്തിന് അരികിലായി ആണ് അരിക്കൊമ്പൻ എത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കും. ഇന്നലെ വൈകിട്ടോടെയാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്.

അതേസമയം, ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സംഘത്തിലെ നാല് അംഗങ്ങൾ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ. സിങ്കുകണ്ടത്തും പൂപ്പാറയിലും ഇന്നും നാട്ടുകാരുടെ പ്രതിഷേധങ്ങൾ തുടരും. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വീട് നഷ്‌ടപ്പെട്ടവരെയും സമര മുഖത്തെത്തിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് സംഘാടകരുടെ തീരുമാനം.

Related Articles

Latest Articles