Friday, May 3, 2024
spot_img

പ്രപഞ്ചയാഗം മൂന്നാം ദിവസത്തിലേക്ക്, മുഖ്യകാർമ്മികത്വം അഘോരി സന്യാസി സ്വാമി കൈലാസപുരി ഏറ്റെടുത്തു, യാഗം ജനലക്ഷങ്ങളിലേക്കെത്തിച്ച് തത്വമയി

തിരുവനന്തപുരം: യാഗങ്ങളിൽ വച്ച് ഏറ്റവും വലിയ യാഗമായ പ്രപഞ്ചയാഗം മൂന്നാം ദിവസത്തിലേക്ക്. തിരുവനന്തപുരം പൗർണ്ണമിക്കാവ് ബാലഭദ്ര ക്ഷേത്രത്തിലാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന യാഗം നടക്കുന്നത്. കഴിഞ്ഞ മാർച്ച്‌ 31 നാണ് പ്രപഞ്ചയാഗത്തിന് തുടക്കം കുറിച്ചത്. രണ്ടാം ദിവസമായ ഇന്നലെ യാഗത്തിന്റെ മുഖ്യ ആചാര്യനായ അഘോരി സന്യാസി മഹാകാൽ ബാബ സ്വാമി കൈലാസപുരി യാഗശാലയിൽ എത്തിച്ചേർന്നു. ഇന്ന് മുതൽ അദ്ദേഹം യാഗത്തിന്റെ നേതൃത്വം ഏറ്റെടുക്കും. എല്ലാദിവസവും രാവിലെ 11 മണി മുതൽ 01 മണിവരെയും വൈകുന്നേരം 05 മുതൽ രാത്രി 11 വരെയും സ്വാമി കൈലാസപുരി ഭക്തർക്ക് ദർശനം നൽകും.

പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കൈലാസപുരി സ്വാമിയെ പൗർണ്ണമിക്കാവ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. മൂന്നാം ദിവസമായ ഇന്നും മാഹാകാലഭൈരവ ഹോമവും സങ്കല്പപൂജയും, ഗോപൂജയും, വാജി പൂജയും അടക്കം 108 വിശേഷാൽ പൂജകൾ യാഗശാലയിൽ നടക്കും. ഞായറാഴ്ച കൂടി ആയതിനാൽ രാവിലെ മുതൽ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്നുണ്ട്. യാഗത്തിന്റെ മുഴുനീള തത്സമയ ദൃശ്യങ്ങൾ കാണാൻ ഈ ലിങ്കിൽ പ്രവേശിക്കുക

Related Articles

Latest Articles