Bagchi
ദില്ലി : ഒമ്പതു മാസത്തിനിടെ പാകിസ്ഥാനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ മരിച്ചെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേര്‍ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ,വിഷയത്തിലുള്ള രോഷം പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു.
മരിച്ച തടവുകാരെല്ലാം അവരുടെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണെന്നുള്ളതാണ് മറ്റൊരു വസ്തുത. രാജ്യത്തുള്ള ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആശങ്ക ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാന്‍ തടവില്‍ കഴിയവെ മരിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ‘പാകിസ്ഥാന്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ആറില്‍ അഞ്ച് പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ അനധികൃതമായി തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവെന്ന് ‘ അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…