Thursday, May 9, 2024
spot_img

പാകിസ്ഥാനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ കൊല്ലപ്പെട്ടു ; മരിച്ചവരില്‍ അഞ്ച് പേര്‍ മത്സ്യത്തൊഴിലാളിൾ ; സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ഇന്ത്യ

ദില്ലി : ഒമ്പതു മാസത്തിനിടെ പാകിസ്ഥാനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ മരിച്ചെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേര്‍ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ,വിഷയത്തിലുള്ള രോഷം പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു.

മരിച്ച തടവുകാരെല്ലാം അവരുടെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണെന്നുള്ളതാണ് മറ്റൊരു വസ്തുത. രാജ്യത്തുള്ള ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആശങ്ക ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്‍ തടവില്‍ കഴിയവെ മരിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ‘പാകിസ്ഥാന്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ആറില്‍ അഞ്ച് പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ അനധികൃതമായി തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവെന്ന് ‘ അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

Related Articles

Latest Articles