Tuesday, September 22, 2026

ഷുക്കൂര്‍ വധക്കേസ്: വിചാരണ മാറ്റാന്‍ സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

എന്നാല്‍, ഹൈക്കോടതിയാണ് ഏത് കോടതി കുറ്റപത്രം സ്വീകരിക്കണമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. ഹർജി തീർപ്പാക്കുന്നത് വരെ സെഷൻസ് കോടതി നടപടി നിർത്തി വെക്കാൻ ഉത്തരവിടണമെന്നും സിബിഐ ആവശ്യപ്പെട്ടു.

Related Articles

Latest Articles