Tuesday, June 11, 2024
spot_img

അർജുൻ തെൻഡുല്‍ക്കറിന് നായയുടെ കടിയേറ്റു; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്

മുംബൈ : മുംബൈ ഇന്ത്യൻസ് താരവും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കറുടെ മകനുമായ അർജുൻ തെന്‍ഡുൽക്കറിന് നായയുടെ കടിയേറ്റു. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുൻപ് ലക്നൗ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലാണ് തന്നെ നായ കടിച്ച വിവരം പറയുന്നത്. ലക്നൗ താരം യുദ്ധ്‍വിര്‍ സിങ്ങിനോട് സംസാരിക്കവെയാണ് അർജുൻ കഴിഞ്ഞ ദിവസം ഒരു നായ കടിച്ചെന്നു വെളിപ്പെടുത്തിയത്.

അതേസമയം താരത്തിന്റെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണു വിവരം. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ ഈ സീസണിൽ അരങ്ങേറിയ അർജുൻ നാലു മത്സരങ്ങളിൽ നിന്നായി മൂന്ന് വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്.

സീസണിൽ മുംബൈ ഇന്ത്യൻസിന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഇന്ന് ലക്നൗവിനെതിരെ വിജയിച്ചാൽ‌ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകും. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തും 13 പോയിന്റുള്ള ലക്നൗ നാലാമതുമാണ്.

Related Articles

Latest Articles