Wednesday, December 17, 2025

ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയെ അപമാനിച്ചു ; അർജുന ര​ണ​തും​ഗ

കൊ​ളം​ബോ: ര​ണ്ടാം​നി​ര ടീ​മി​നെ അ​യ​ച്ച് ബി​സി​സി​ഐ ശ്രീലങ്കയെ അ​പ​മാ​നി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ൻ നാ​യ​ക​ൻ അ​ർ​ജു​ന ര​ണ​തും​ഗ രം​ഗ​ത്ത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡിനെതിരെയും അദ്ദേഹം സംസാരിച്ചു . ഇ​ന്ത്യ അ​യ​ച്ച ര​ണ്ടാം​നി​ര ടീ​മി​നെ​തി​രേ ക​ളി​ക്കാ​ൻ സ​മ്മ​തി​ക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പ​ര​മ്പ​ര​യി​ൽ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

2020-ൽ ​കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം മാ​റ്റി​വ​ച്ച പ​ര​മ്പ​ര​യാ​ണി​ത്. ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലും ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​മാ​യി വി​രാ​ട് കോ​ഹ്ലി​യും സം​ഘ​വും നി​ല​വി​ൽ ഇം​ഗ്ല​ണ്ടി​ലാ​ണ്. അ​തി​നാ​ലാ​ണ് യു​വ​നി​ര​യെ ബി​സി​സി​ഐ ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ച​ത്.

ശി​ഖ​ർ ധ​വാ​ൻ ന​യി​ക്കു​ന്ന ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ ഭു​വ​നേ​ശ്വ​ർ കു​മാ​റാ​ണ്. ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, സ​ഞ്ജു സാം​സ​ണ്‍, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, പാ​ണ്ഡ്യ സ​ഹോ​ദ​രന്മാ​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം ടീ​മി​ലു​ണ്ട്. ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ രാ​ഹു​ൽ ദ്രാ​വി​ഡാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ.

നി​ല​വി​ൽ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ല​ങ്ക​ൻ ടീം ​തു​ട​ർ തോ​ൽ​വി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്. മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ സ​മ്പൂ​ർണ്ണ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ല​ങ്ക​ൻ ടീം ​ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റു. ഇ​തി​നി​ടെ​യാ​ണ് ര​ണ​തും​ഗ​യു​ടെ വി​മ​ർ​ശ​നം. ല​ങ്ക​യെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ലെ​ത്തി​ച്ച താ​ര​മാ​ണ് മു​ൻ നാ​യ​ക​നാ​യ ര​ണ​തും​ഗ.

Related Articles

Latest Articles