Sunday, May 19, 2024
spot_img

ബംഗാൾ നിയമ സഭയിൽ നാടകീയ രംഗങ്ങൾ ; സ്പീക്കർ ഇറങ്ങിപ്പോയി

വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബി ജെ പി മുദ്രാവാക്യം മുഴക്കി ഗവര്‍ണറുടെ പ്രസംഗം തടഞ്ഞു. തുടർന്ന് ഭരണപക്ഷവും മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി

തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ പ്രതിക്ഷേധിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എംഎല്‍എമാര്‍ സഭാ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി.

മമതാ ബാനര്‍ജിക്കെതിരായാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് അഞ്ചുമിനിട്ടോളം ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായി. ഇതോടെ ബി ജെ പി അംഗങ്ങള്‍ വീണ്ടും ബഹളം തുടങ്ങി. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

Related Articles

Latest Articles