ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹതരായ ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാർ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി ഗർഭിണിയായിരുന്നു.
ദളിത് വിഭാഗത്തിൽ പെട്ടയാളാണ് ജ്യോതിയുടെ ഭര്‍ത്താവ് സോല രാജ്. ജ്യോതി പല്ലാർ വിഭാഗത്തിലും. യുവതിയുടെ വീട്ടുകാർ വിവാഹത്തെ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സോല രാജിന്‍റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സംഘം ആളുകൾ വീട്ടിലെത്തി കൊലപാതകം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവ് അഴഗറിനെ പൊലീസ് അറസ്റ്റു ചെയ്തു.

