ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ആയുധ ധാരികളായ ഭീകരർ ഇരച്ചുകയറി. ഹോട്ടലിന്റെ കവാടത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ഗാർഡിനെ ഭീകരർ വധിച്ചു. തെക്കു പടിഞ്ഞാറൻ തുറമുഖ നഗരമായ ഗദ്വാറിലെ പേൾ കോണ്ടിനന്റൽ ഹോട്ടലാണ് ഭീകരർ ലക്ഷ്യംവച്ചത്.
ഹോട്ടലിൽ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ വളഞ്ഞിട്ടുണ്ട്. ഇതോടെ ഒന്നാം നിലയിൽ നിലയുറപ്പിച്ചിരുന്ന ഭീകരർ ഹോട്ടലിന്റെ മുകൾ നിലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ നേരിടാനുള്ള നടപടികൾ തുടങ്ങിയതായി സൈനിക വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഭീകരർ ഹോട്ടലിനുള്ളിൽ വെടിവെപ്പ് നടത്തിയതായി പ്രവിശ്യാ ആഭ്യന്തരമന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഗദ്വാറിലെ ഏക ആഢംബര ഹോട്ടലാണ് പേൾ കോണ്ടിനന്റൽ.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…