ശ്രീനഗര്‍ : ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി രണ്ട് ഭീകരരെ സൈന്യം പിടികൂടി. ജമ്മുകാശ്മീരിലെ ബാരാമുള്ളയിലാണ് 1.5 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഭീകരര്‍ പിടിയിലായത്. മാത്രമല്ല സൈന്യവും ജമ്മു കാശ്മീർ പൊലീസും ചേർന്നുള്ള ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്.
അതേസമയം ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഭീകരര്‍ക്കെതിരെ യുഎപി ആക്‌ട്, എന്‍ഡിപിഎസ് ആക്‌ട്, ആയുധ നിയമം എന്നീ നിയമങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാരാമുള്ള പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

