Sunday, December 28, 2025

തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവര്‍ നേതാക്കളല്ല: കരസേനാ മേധാവി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അപലപിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരം. അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് ദില്ലിയില്‍ പറഞ്ഞു.

നഗരങ്ങളിലും പട്ടണങ്ങളിലും തീവയ്പ്പും അക്രമവും നടത്താന്‍ വിദ്യാര്‍ഥികളെയും ജനക്കൂട്ടത്തെയും നയിക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇത് നേതൃത്വമല്ല. തെറ്റായ ദിശയിലേക്ക് ആളുകളെ നയിക്കുന്നവര്‍ നേതാക്കളല്ലെന്നും കരസേന മേധാവി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രതികരണം.

Related Articles

Latest Articles