ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ കണ്ടെത്തിയ ഐഇഡി സൈന്യം നിര്‍വീര്യമാക്കി ഇന്ത്യൻ സൈന്യം. ഐഇഡി കണ്ടെടുത്ത ബന്ദിപോര ഉത്തര കശ്മീരില്‍ ഉള്‍പ്പെടുന്ന ജില്ലയാണ്.
10 കിലോ തൂക്കമുള്ള, മാരക സ്ഫോടന ശേഷിയുള്ള ഐഇഡിയാണ് സൈന്യം പരിശോധനയില്‍ കണ്ടെത്തിയത്.
സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സൈനികരും ചേര്‍ന്ന് ബന്ദിപോരയില്‍ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു കണ്ടെത്താൻ കഴിഞ്ഞത്.
സംഭവത്തിൽ സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തുകയും നിയന്ത്രിത സ്ഫോടനത്തിലൂടെ ഐഇഡി നിര്‍വീര്യമാക്കുകയും ചെയ്തു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം കിഴക്കന്‍ ദില്ലിയിലെ പൂ മാര്‍ക്കറ്റില്‍ നിന്നും 3 കിലോ തൂക്കമുള്ള ഐഇഡി കണ്ടെടുത്തിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിക്ഷേപിച്ച ബാഗിനുള്ളിലായിരുന്നു ഐഇഡി സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടക വസ്തു നശിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് ഐഇഡി സ്ഥാപിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

