Saturday, May 4, 2024
spot_img

പാറശ്ശാലയിൽ കോവിഡ് രോഗം വ്യാപിപ്പിക്കുന്നത് സി പി ഐ എം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ബിജെപി; ആരോഗ്യ അധികൃതർക്ക് പരാതി നൽകും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാറശ്ശാലയിൽ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം വളരെ ഗൗരവതരമെന്ന് ബിജെപി.സംഭവത്തിൽ ആരോഗ്യ അധികൃതർക്ക് പരാതി നല്കാണാനൊരുങ്ങിയിരിക്കുകയാണ് പാറശ്ശാല ബിജെപി

‘മുഖ്യമന്ത്രി ഉൾപ്പടെ നൂറുകണക്കിന് പ്രതിനിധികൾ എല്ലാ കോവിഡ് മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിയാണ് മണിക്കൂറുകൾ നീണ്ട് നിന്ന സമ്മേളനം നടത്തിയത്. സംസ്ഥാനത്ത് കോവിഡ് നിരക്ക് കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാറശ്ശാലയിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും മാനദണ്ഡം ലംഘിച്ചുവെന്ന് പറയുന്നത് രോഗവ്യാപനം തടയാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലായെന്നതിന് ഉദാഹരണമാണ്.’- ബിജെപി പറഞ്ഞു

മാത്രമല്ല നിലവിലത്തെ നിയമ വ്യവസ്ഥകളെപ്പോലും വെല്ലുവിളിച്ച്കൊണ്ടാണ് അധികാര ദുർവിനിയോഗം നടത്തി CPM പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ട് പാർട്ടിപരിപാടി നടത്തിയവർക്കെതിരെ കർശന നടപടി എടുക്കണമെന്നും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് പ്രതിനിധികൾ ക്വാറന്റൈ യിനിൽ പോകണമെന്നും BJP പാറശ്ശാല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Latest Articles