Wednesday, December 24, 2025

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന, ഒളിത്താവളങ്ങളും തകർത്തു

ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്. ഇവരുടെ ഒളിത്താവളങ്ങൾ തകർത്തതായി സൈന്യം അറിയിച്ചു.

കുപ്വാര പോലീസ് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 2100 പാകിസ്ഥാൻ കറൻസികൾ കണ്ടെടുത്തു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കുപ്‌വാര പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles