ദില്ലി : രാജ്യത്തെ പല നഗരങ്ങളെയും സൈനിക താവളങ്ങളെയും ആക്രമിക്കാൻ ശ്രമിച്ച പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ഭാരതത്തിന്റെ സൈന്യത്തിന് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും ആക്രമണത്തില്‍ 100 ഭീകരരെ വധിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
“ഭാരതത്തിനെതിരായ ആക്രമണത്തില്‍ പാകിസ്ഥാൻ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് നേരെയുള്ള പാകിസ്ഥാന്റെ ഈ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയിട്ടുള്ളതാണ്. ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണ് സൈന്യത്തിന് ഹൃദയത്തില്‍ നിന്നും അഭിനന്ദനം നേരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ ഒരു നിരപരാധി പോലും കൊല്ലപ്പെട്ടിട്ടില്ല. സംഘര്‍ഷത്തിന്റെ വക്കില്‍നില്‍ക്കുമ്പോഴും പാകിസ്ഥാൻ നമ്മളെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും അക്കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഒരു നിരപരാധിക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന കാര്യം ഉറപ്പാക്കുന്ന കാര്യത്തിലും നമ്മുടെ പട്ടാളക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. അത്രയും പ്രതിജ്ഞാബദ്ധരാണ് ഇന്ത്യന്‍ സൈന്യം.”-രാജ്‌നാഥ് സിങ് പറഞ്ഞു.

