Tuesday, May 7, 2024
spot_img

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റ് മരിച്ചു

ദില്ലി: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റ് പരിക്കുകളോടെ ചികിത്സയിലാണ്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്താണ് തകര്‍ന്നു വീണത്.

അസുഖബാധിതരായ അതിർത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്റ്റർ പോയത്. തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സേനയുടെ തിരച്ചിൽ സംഘം സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഞ്ഞുവീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles