Saturday, December 20, 2025

ജമ്മുകശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ചിതയണയും മുൻപ് ആഞ്ഞടിച്ച് സുരക്ഷാസേന; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു

ജമ്മു: പുൽവാമ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെ ആണ് സുരക്ഷാസേന വധിച്ചത്. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൈന്യം വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര് വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും, ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.

മാത്രമല്ല ഒക്ടോബർ പത്തിന് പൂഞ്ചിൽ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ അ‌ഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടന്ന മേഖലയില്‍ ഭീകരർക്കായി സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. തുടർന്ന് കൂടുതല്‍ സൈനികരേയും ഇവിടേക്ക് നിയോഗിച്ചു.

Related Articles

Latest Articles